headerlogo
breaking

രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചക്കിട്ടപാറ സ്വദേശി അറസ്റ്റിൽ

കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യൻ, മലപ്പുറം നിലമ്പൂർ സ്വദേശിയായ ഷൈൻ ഷാജി, എന്നിവരെയാണ് പോലീസ് പിടികൂടിയത്

 രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചക്കിട്ടപാറ സ്വദേശി അറസ്റ്റിൽ
avatar image

NDR News

18 Jun 2024 01:00 PM

കോഴിക്കോട് : ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി കോഴിക്കോടേക്ക് മയക്കു മരുന്നുമായി വന്ന രണ്ടു പേരെ കോഴിക്കോട് വെള്ളയിൽ പോലിസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യൻ, മലപ്പുറം നിലമ്പൂർ സ്വദേശിയായ ഷൈൻ ഷാജി, എന്നിവരെയാണ് പോലീസ് പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും രാസ ലഹരി കോഴിക്കോട് എത്തിച്ച്, നഗരം കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവരെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട് വാടകവീട്ടിൽ താമസിച്ചാണ് ഇവർ വില്പന നടത്തിയിരുന്നത്. 

     വിൽപ്പന സംബന്ധിച്ച് നേരെത്തെ വിവരം ലഭിച്ച പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരയും റിമാൻഡ് ചെയ്തു. രണ്ടു പ്രതികൾക്കും മുൻപ് ലഹരി മരുന്നു വിൽപ്പന സംബന്ധമായ കേസുകൾ നിലവിലുണ്ട്. ചക്കിട്ടപാറ സ്വദേശിയായ ആൽബിൻ സെബാസ്റ്റ്യൻ എന്ന പ്രതിക്ക് പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലും, പേരാമ്പ്ര എക്സൈസ് ഓഫീസിലും നിലവിൽ കേസുകൾ ഉണ്ട്. 

     സംസ്ഥാനത്ത് ലഹരിക്കെതിരെ നടത്തിയ ഓപ്പറേഷൻ ഡി ഹണ്ട് ന്റെ ഭാഗമായി പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആൽബിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോൾ, വിദേശത്താണ് എന്നാണ് വീട്ടുകാർ അറിയിച്ചത്. എന്നാൽ ഇയാൾ കോഴിക്കോട് വാടകവീട്ടിൽ താമസിച്ച് ദീർഘകാലമായി ലഹരി മരുന്നു വിൽപ്പനയിൽ സജീവമായി വരികയായിരുന്നു.ലഹരിക്കെതിരായുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

NDR News
18 Jun 2024 01:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents