വടകര മണ്ഡലം നിലനിർത്തി യു.ഡി.എഫ്.
ഷാഫി പാമ്പിലിന് 78746 വോട്ടിൻ്റെ ലീഡ്
വടകര: രാഷ്ട്രീയകേരളം ഉറ്റുനോക്കിയ വടകരപ്പോരില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിച്ച് യു.ഡി.എഫ്. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ എതിരാളിയായ കെ.കെ. ശൈലജയേക്കാൾ 78746 വോട്ടിൻ്റെ ലീഡാണ് ഷാഫി ഉയർത്തുന്നത്. തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച മണ്ഡലത്തിൽ പിന്നീട് ഷാഫി ലീഡ് നിലനിർത്തുകയായിരുന്നു.
സംസ്ഥാനത്ത് 17 സീറ്റുകളിൽ യു.ഡി.എഫ്. ലീഡ് ചെയ്യുകയാണ്. 2 സീറ്റുകളിൽ എൻ.ഡി.എയും ഒരു സീറ്റിൽ എൽ.ഡി.എഫും ലീഡ് ചെയ്യുന്നു.