headerlogo
breaking

കോഴിക്കോട് ആംബുലൻസിന് തീപിടിച്ച് രോഗി വെന്തുമരിച്ചു

നാദാപുരം സ്വദേശിയായ സുലോചന(56) ആണ് മരിച്ചത്

 കോഴിക്കോട് ആംബുലൻസിന് തീപിടിച്ച് രോഗി വെന്തുമരിച്ചു
avatar image

NDR News

14 May 2024 08:10 AM

കോഴിക്കോട് : നഗരത്തിൽ ആംബുലൻസിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂർ മൊബൈൽ യൂണിറ്റിൻ്റെ ആംബുലൻസ് ആണ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശിയായ സുലോചന(56) ആണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. 

     നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലൻസാണ് കത്തിയത്. പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് ട്രാൻസ്‌ഫോമിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. 

     ആംബുലന്‍സില്‍ കുടുങ്ങിയ സുലോചന സംഭവസ്ഥലത്ത് തന്നെ പൊള്ളലേറ്റ് മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ തന്നെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

NDR News
14 May 2024 08:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents