headerlogo
breaking

കോഴിക്കോട് കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു

അപകടമുണ്ടായത് പാളം മുറിച്ച് കടക്കുന്നതിനിടെ

 കോഴിക്കോട് കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു
avatar image

NDR News

22 Apr 2024 07:56 PM

കോഴിക്കോട്: കോഴിക്കോടിനും ഫെറോക്കിനുമിടയ്ക്ക് കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. നസീമ (36), ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. 

      പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൊച്ചുവേളി –ചണ്ഡീഗഡ് സമ്പർക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്. നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

      കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു ഇവർ. നിസാറാണ് നസീമയുടെ ഭർത്താവ്.

NDR News
22 Apr 2024 07:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents