headerlogo
breaking

മുന്തിരി ജ്യൂസ് കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച മൂന്നുപേർ ആശുപത്രിയിൽ

അലനല്ലൂരിലെ ഒരു കടയില്‍ നിന്നും വാങ്ങിയ മുന്തിരി ഉപയോഗിച്ചാണ് ജ്യൂസ് തയാറാക്കിയത്

 മുന്തിരി ജ്യൂസ് കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച മൂന്നുപേർ ആശുപത്രിയിൽ
avatar image

NDR News

18 Apr 2024 09:39 PM

പാലക്കാട്: മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലു വയസ്സുകാരി ഉൾപ്പെടെ മൂന്നുപേര്‍ ചികിത്സ തേടി. അലനല്ലൂര്‍ എടത്തനാട്ടുകരയിലാണ് സംഭവം. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), മകന്റെ ഭാര്യ ഷറിന്‍ (23), ഇവരുടെ മക്കൾ ഹൈറ മറിയം(4) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

     വീട്ടിൽ ഉണ്ടാക്കിയ ജ്യൂസ് കഴിച്ചതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അലനല്ലൂരിലെ ഒരു കടയില്‍ നിന്നും വാങ്ങിയ മുന്തിരി ഉപയോഗിച്ചാണ് ഇവര്‍ വീട്ടില്‍ നിന്ന് ജ്യൂസ് ഉണ്ടാക്കിയത്. 

      ജ്യൂസ് കഴിച്ചയുടന്‍ ചര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ക്ലിനിക്കിലും തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

NDR News
18 Apr 2024 09:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents