കാസർഗോഡ് അമ്മയും മക്കളും വീടിനുള്ളിൽ മരിച്ചനിലയിൽ
രണ്ട് കുട്ടികളെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലും സജനയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കാസർകോട് : ചീമേനിയിൽ അമ്മയെയും മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്ത് സജന , മക്കളായ ഗൗതം, തേജസ് എന്നിവരാണ് മരിച്ചത്. രണ്ട് മക്കളെയും വിഷം നൽകി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സജ്‌ന തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ടെറസിലായിരുന്നു സജ്‌നയുടെ മൃതദേഹം. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലർക്കാണ് സജന. ഭർത്താവ് രഞ്ജിത് കെ എസ് ഇ ബി ജീവനക്കാരനാണ്.
ചീമേനി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും.