headerlogo
breaking

പേരാമ്പ്ര മാർക്കറ്റിൽ തീപിടുത്തം

മാർക്കറ്റിൽ മരക്കാടി പാലത്തിന് സമീപമുളള ഐഡിയൽ പലചരക്കുകടയിലാണ് തീപിടുത്തം ഉണ്ടായത്.

 പേരാമ്പ്ര മാർക്കറ്റിൽ തീപിടുത്തം
avatar image

NDR News

24 Mar 2024 05:48 PM

പേരാമ്പ്ര : പേരാമ്പ്ര മാർക്കറ്റിൽ തീപിടുത്തം. പേരാമ്പ്ര മാർക്കറ്റിൽ മരക്കാടി പാലത്തിന് സമീപമുളള ഐഡിയൽ പലചരക്കുകടയിലാണ് തീപിടുത്തം ഉണ്ടായത്. വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണെന്ന് സംശയം.

 

പേരാമ്പ്ര ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടരുന്നു. തീ പടർന്ന ഉടൻ തന്നെ കണ്ടതിനാൽ സമീപത്തെ മറ്റു കടകളിലേക്ക് തീ പടരാതെ വലിയ അപകടം ഒഴിവാക്കാൻ കഴിഞ്ഞു. പേരാമ്പ്രയിൽ അടുത്ത കാലത്തായി കടകൾക്ക് തീ പടരുന്നത് ഇത് നാലാമത്തെ സംഭവമാണ്.

NDR News
24 Mar 2024 05:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents