കാവുന്തറ :പാറപ്പുറം മസ്ജിദുന്നൂർ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ കൂളർ സ്ഥാപിച്ചു
കനത്ത ചൂടിൽ പള്ളിയിൽ വരുന്നവർക്കും വഴിയാത്രക്കാർക്കും പ്രദേശ വാസികളായ പൊതുജനങ്ങൾക്കും ദാഹജലത്തിന് ഉപകാരപ്പെടുന്ന രീതിയിലാണ് വാട്ടർ കൂളർ സ്ഥാപിച്ചത്.

കാവുന്തറ :പാറപ്പുറം മസ്ജിദുന്നൂർ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ കൂളർ സ്ഥാപിച്ചു. കനത്ത ചൂടിൽ പള്ളിയിൽ വരുന്നവർക്കും വഴിയാത്രക്കാർക്കും പ്രദേശ വാസികളായ പൊതുജനങ്ങൾക്കും ദാഹജലത്തിന് ഉപകാരപ്പെടുന്ന രീതിയിലാണ് വാട്ടർ കൂളർ സ്ഥാപിച്ചത്. കൂളറിന്റെ ഉദ്ഘാടനം മസ്ജിദുന്നൂർ ഇമാം മൊയ്തു സഅദി (വയനാട് )മസ്ജിദുന്നൂർ പരിപാലന കമ്മിറ്റി പ്രസിഡന്റ് വി. കെ അലവി സഖാഫി, വൈസ് പ്രസിഡന്റ് ടി. കെ ഇബ്രാഹിം സഖാഫി, സെക്രട്ടറി ടി.കെ ഇമ്പിച്ചി മൊയ്തി, ട്രഷറർ കെ ആലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു.
വി.കെ ഷരീഫ്, ഒ.ടി മുസ്തഫ, സി.കെ. റസാഖ്, ടി.എം മുസ്തഫ, പി സാജിദ്, കെ. മൊയ്തി, പി. പി.ചൊക്രു,പി. പി.സെമീർ, കെ. പി അച്ചുതൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ നല്ലവരായ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം പരിപാടി വമ്പിച്ച വിജയമാക്കി. ഏകദേശം 40000 രൂപക്കടുത്ത് ചെലവ് വന്ന ഈ സംരംഭം നല്ലവരായ നാട്ടുകാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് സ്ഥാപിച്ചത്
ചടങ്ങിൽ ഇതിന് വേണ്ടി സംഭാവന നൽകിയവർക്ക് വേണ്ടിയും സഹകരിച്ച വർക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി.പരിപാടിയുടെ വിജയത്തിന് വേണ്ടി പി മുഹമ്മദലി, ടി.കെ ഷറഫുദ്ധീൻ എന്നിവർ നേതൃത്വം നൽകി.