headerlogo
breaking

വാളൂരിൽ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; മലപ്പുറം സ്വദേശി പൊലീസ് കസ്റ്റഡിയില്‍

സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

 വാളൂരിൽ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; മലപ്പുറം സ്വദേശി പൊലീസ് കസ്റ്റഡിയില്‍
avatar image

NDR News

16 Mar 2024 07:04 PM

പേരാമ്പ്ര : വാളൂർ സ്വദേശിനി അനു ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയെയാണ് സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് ഇതെന്നാണ് വിവരം. അനുവിന്‍റെ മരണവുമായി നേരിട്ടോ അല്ലാതെയോ ഇയാള്‍ക്ക് ബന്ധമുണ്ടാകാമെന്നാണ് പൊലീസ് കരുതുന്നത്.

 

തോട്ടിൽ കണ്ടെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം നഷ്‌ടപ്പെട്ടുവെന്നതോടെ മോഷണ ശ്രമത്തിനിടയിൽനടന്ന കൊലപാതകമാണോ എന്ന സംശയത്തിലാണ് അന്വേഷണം. ഒരു ബൈക്കിന്റെ പിന്നിൽ അനു യാത്ര ചെയ്യുന്നത് കണ്ടുവെന്ന് നാട്ടുകാരി പോലീസിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബൈക്കുകാരനെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുകയായിരുന്നു.സംഭവ ദിവസം പ്രദേശത്ത് കറങ്ങിയ ഒരു ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ടായിരുന്നു. ഈ ബൈക്കുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദ്ദേശവും നൽകി.പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

 

നെച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂരില്‍ കുറുങ്കുടി വാസുവിന്റെ മകള്‍ അംബിക എന്ന അനുവിനെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. ആശുപത്രിയില്‍ പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച രാവിലെ അനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

NDR News
16 Mar 2024 07:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents