headerlogo
breaking

അനുവിന്റെ ദുരൂഹ മരണം; ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം

സംഭവ ദിവസം പ്രദേശത്ത് കറങ്ങി നടന്ന ഒരു ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

 അനുവിന്റെ ദുരൂഹ മരണം;  ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം
avatar image

NDR News

16 Mar 2024 01:27 PM

പേരാമ്പ്ര: വാളൂരിൽ യുവതിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ബൈക്ക് കേന്ദ്രീകരിച്ച് . മൃതദേഹത്തിൽനിന്ന് സ്വർണാഭരണം നഷ്‌ടപ്പെട്ടുവെന്ന് വീട്ടുകാർ പരാതിപ്പെട്ടതോടെ മോഷണ ശ്രമത്തിനിടയിൽനടന്ന കൊലപാതകമാണോ എന്ന സംശയത്തിലാണ് അന്വേഷണം. ഒരു ബൈക്കിന്റെ പിന്നിൽ അനു യാത്ര ചെയ്യുന്നത് കണ്ടുവെന്ന് നാട്ടുകാരി പോലീസിന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈക്കുകാരനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നത്.

    സംഭവ ദിവസം പ്രദേശത്ത് കറങ്ങിയ ഒരു ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ ബൈക്കുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഇവ വില്‍ക്കാന്‍ എത്തിക്കുകയാണെങ്കില്‍ വിവരം പൊലീസിന് കൈമാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

 സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടി.പി. രാമകൃഷ്ണ‌ൻ എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മരണപ്പെട്ട യുവതിയുടെ വീട് സന്ദർശിച്ച എംഎൽഎ ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് യുവതിയുടെ മരണത്തിൽ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും നിവേദനം നൽകുകയും ചെയ്തിരുന്നു.

NDR News
16 Mar 2024 01:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents