headerlogo
breaking

തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

ഇന്ന് പുലര്‍ച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി ഹാജരാവുകയായിരുന്നു.

 തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി
avatar image

NDR News

25 Feb 2024 08:27 AM

പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി ഹാജരാവുകയായിരുന്നു. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. 

 

എന്നാല്‍ പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കിയ ശേഷം യുവാക്കള്‍ ഇവിടെനിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തൃശ്ശൂർ സ്വദേശികളായ അതുലും അജീഷും ആണ് പോലീസ് പിടിയിൽ ഉള്ളത്. പെണ്‍കുട്ടി യുവാവുമായി പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെയാണെന്ന് പൊലീസ് പറഞ്ഞു.

തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനിയായ കാവുംഭാ​ഗം സ്വദേശിയെയാണ് കാണാനായത്. കഴിഞ്ഞ ദിവസം രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നു വ്യക്തമായി. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

 

NDR News
25 Feb 2024 08:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents