headerlogo
breaking

കീഴരിയൂരിൽ വൻ തീപിടുത്തം; അപകടമുണ്ടായത് ഇന്ന് പുലർച്ചയോടെ

കീഴരിയൂർ പാലായി വെളിച്ചണ്ണ ഓയിൽ മില്ലിലാണ് അഗ്നിബാധയുണ്ടായത്

 കീഴരിയൂരിൽ വൻ തീപിടുത്തം; അപകടമുണ്ടായത് ഇന്ന് പുലർച്ചയോടെ
avatar image

NDR News

04 Feb 2024 08:24 AM

മേപ്പയൂർ: കീഴരിയൂർ പാലായി വെളിച്ചണ്ണ ഓയിൽ മില്ലിന് തീപിടിച്ചു. ഇന്ന് കാലത്ത് 5 മണിയോടെയായിരുന്നു സംഭവം. കീഴരിയൂർ പഞ്ചായത്തിന് സമീപത്താണ് അപകടമുണ്ടായത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര ഫയർ ഫോഴ്സ് യൂണിറ്റുകൾ രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.

      മില്ലിനോട് ചേർന്ന് നിൽക്കുന്ന കീഴരിയൂർ പഞ്ചായത്ത് ഓഫിസിന് തീ പടരുമോ എന്ന ഭീതിയിലായിരുന്നു നാട്ടുകാരും ഉദ്യോഗസ്ഥരും. പാലായി സലാമിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മില്ലിന് ഇൻഷൂറൻസ് ഇല്ലെന്നാണ് വിവരം.

NDR News
04 Feb 2024 08:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents