താമരശ്ശേരിയിൽ ഷർട്ടിന്റെ ബട്ടനിടാത്തതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം
വിദ്യാർത്ഥി തോളെല്ല് പൊട്ടി ആശുപത്രിയിൽ

കോഴിക്കോട് : താമരശ്ശേരിയിൽ റാഗിങ്ങിന്റെ പേരിലുള്ള വിദ്യാർത്ഥി അതിക്രമങ്ങൾക്ക് ശമനമാകുന്നില്ല. പ്ലസ് വിദ്യാർത്ഥി ഷർട്ടിന്റെ ബട്ടൺ ഇടുന്നില്ല എന്ന് ആരോപിച്ചാണ് ഇപ്പോൾ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനം . പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനാണ് മുതിർന്ന വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.
യൂണിഫോമിന്റെ മുഴുവൻ ബട്ടനും ഇടണമെന്ന് ആവശ്യപ്പെട്ടാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് ഷുഹൈബ് പറയുന്നു. തോളെല്ലടക്കം പൊട്ടിയ ഷുഹൈബ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ സ്കൂൾ വിട്ട ശേഷം കുട്ടികൾ സംഘം ചേർന്ന് സ്കൂൾ പരിസരത്തും വഴിയിലും കൂട്ടത്തല്ല് നടത്തിയത് ഇതിൻറെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.