headerlogo
breaking

ഇന്ന് രാത്രി 8 മണി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും, സൂചനാ സമരം

ഗുണ്ടാ ആക്രമണം തടയാന്‍ നിയമനിര്‍മാണം വേണമെന്ന് ആവശ്യം

 ഇന്ന് രാത്രി 8 മണി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും, സൂചനാ സമരം
avatar image

NDR News

31 Dec 2023 09:48 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോൾ പമ്പുടമകൾ.  ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണ ത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പമ്പുടമകൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

      ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിര്‍മാണം വേണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് 24 മണി ക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്‌, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സുള്ളത്. 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചത്. 

   പപുതുവത്സര തലേന്ന് രാത്രി മുതല്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. രാത്രിയിലും മറ്റുമായി പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച സംഭവങ്ങള്‍ പലയിടത്തായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

NDR News
31 Dec 2023 09:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents