headerlogo
breaking

ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

96 പോയിൻ്റുകൾ നേടിയാണ് പട്ടികയിൽ ഒന്നാമതെത്തിയത്

 ഹൈസ്കൂൾ വിഭാഗത്തിൽ ആതിഥേയർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
avatar image

അരുണിമ പേരാമ്പ്ര

07 Dec 2023 08:04 PM

പേരാമ്പ്ര: 62മത് കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മത്സരങ്ങളുടെ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ആതിഥേയരായ പേരാമ്പ്ര ഹയർ സെക്കൻ്ററി സ്കൂൾ. 96 പോയിൻ്റുകൾ നേടിയാണ് പട്ടികയിൽ ആദ്യമെത്തിയത്. മൂന്നാം സ്ഥാനത്ത് നിന്നുമാണ് ടീം കുതിച്ചുയർന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. സിൽവർ ഹിൽസ് എച്ച്.എസ്.എസ്. മൂന്നാം സ്ഥാനത്താണ്.

       സബ് ജില്ലകളിൽ കോഴിക്കോട് സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കൊയിലാണ്ടിയും ചേവായൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

അരുണിമ പേരാമ്പ്ര
07 Dec 2023 08:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents