പാലക്കാട് ട്രെയിൻ പാളം തെറ്റി; അപകടമുണ്ടായത് ഇന്ന് വൈകീട്ടോടെ
വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം

പാലക്കാട്: പാലക്കാട് ട്രെയിൻ പാളം തെറ്റി. വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.
ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് അപകടവിവരം അറിഞ്ഞത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.