headerlogo
breaking

ആലുവയിലെ അരുംകൊല; പ്രതിക്ക് വധശിക്ഷ

വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും പ്രതി അർഹിക്കുന്നില്ലെന്ന് കോടതി

 ആലുവയിലെ അരുംകൊല; പ്രതിക്ക് വധശിക്ഷ
avatar image

NDR News

14 Nov 2023 12:09 PM

എറണാകുളം: ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ. വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും പ്രതി അസ്ഫാക് ആലം അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്. 

      കുറ്റകൃത്യം നടന്ന് 110 നാളിലാണ് കേസിൽ ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി വിലയിരുത്തി. 28 വയസ്സുള്ളതിനാല്‍ അസഫാക്കിന്റെ പ്രായം കണക്കിലെടുക്കണമെന്ന പ്രതിഭാഗം വാദം ന്യായമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് അഭിപ്രായപ്പെട്ടിരുന്നു. പ്രതിക്ക് 28 വയസ്സ് മാത്രമുള്ളതിനാൽ മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും അതിനാൽ ശിക്ഷയിൽ ഇളവുണ്ടാകണമെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം.

      കഴിഞ്ഞ ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുഞ്ഞിനെ പ്രതിയായ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

NDR News
14 Nov 2023 12:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents