തിയേറ്ററിനുള്ളിൽ നഗ്നനായി സഞ്ചരിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ
വയനാട് സ്വദേശി വിപിനെയാണ് ആറ്റിങ്ങൽ പോലീസ് തന്ത്രപരമായി പിടികൂടിയത്
![തിയേറ്ററിനുള്ളിൽ നഗ്നനായി സഞ്ചരിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ തിയേറ്ററിനുള്ളിൽ നഗ്നനായി സഞ്ചരിച്ച് മോഷണം നടത്തിയ യുവാവ് പിടിയിൽ](imglocation/upload/images/2023/Oct/2023-10-29/1698543700.webp)
തിരുവനന്തപുരം: ആറ്റിങ്ങലിലെ തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ. കഴക്കൂട്ടത്തെ തീയറ്ററിൽ സമാനരീതിയിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. വയനാട് സ്വദേശി വിപിനെയാണ് ആറ്റിങ്ങൽ പോലീസ് തന്ത്രപരമായി പിടികൂടിയത്.
ആറ്റിങ്ങലിലെ മോഷണത്തിന് പിന്നാലെയാണ് കഴക്കൂട്ടത്തും പ്രതി സമാന രീതിയിൽ മോഷണ ശ്രമം നടത്തിയത്. തിയറ്ററിൽ നിന്ന് തന്നെ മോഷ്ടാവിനെ പിടികൂടി. പ്രതി വിപിൻ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഇയാൾക്കെതിരെ തമ്പാനൂർ പോലീസ് സ്റ്റേഷനിലും കേസുണ്ടെന്നാണ് വിവരം.
ആറ്റിങ്ങലിലെ തിയേറ്ററിൽ നിന്നും രണ്ട് യുവതികളുടെ പേഴ്സ് മോഷണം പോയതിനു പിന്നാലെയാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പുറത്തു വന്നത്. ആദ്യം തിയേറ്ററിൽ കയറുന്നവരെ പ്രതി നോക്കി മനസ്സിലാക്കും. ഇടവേള എത്തുമ്പോൾ വസ്ത്രം മാറ്റും. വീണ്ടും സിനിമ തുടങ്ങുമ്പോൾ സീറ്റിനടിയിലൂടെ ഇഴഞ്ഞു ചെന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.