മേപ്പയ്യൂരിൽ നിപ പ്രതിരോധ പ്രവർത്തനം സജീവമാക്കി
ഉന്നതതല യോഗം പദ്ധതികൾ ആസൂത്രണം ചെയ്തു

മേപ്പയ്യൂർ: ജില്ലയിൽ നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേപ്പയ്യൂരിൽ ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. ത്രിതലപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോഗ്യ - പോലീസ് - പഞ്ചായത്ത് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായ പ്രതിനിധികൾ, മോട്ടോർ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി.രാജൻ അധ്യക്ഷത വഹിച്ചു. നിപയുമായി ബന്ധപ്പെട്ട സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പഞ്ചായത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുവാൻ തീരുമാനിച്ചു. സർക്കാർ നിർദേശങ്ങൾ താഴെ തലങ്ങളിൽ എത്തിക്കുവാൻ അയൽ സഭകൾ മുഖേന പ്രവർത്തനം നടത്തണം. ആർ.ആർ.ടി. പ്രവർത്തനം സജീവമാക്കുവാനും തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സുനിൽ വടക്കയിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി.പി. രമ, മഞ്ഞക്കുളം നാരായണൻ, സബ്ബ് ഇൻസ്പെക്റ്റർ വി.കെ സുരേഷ്, പഞ്ചായത്ത് സെക്രട്ടരി കെ.പി. അനിൽകുമാർ, ഹെൽത്ത് ഇൻസ്പെക്റ്റർ കെ.കെ. പങ്കജൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.രാജീവൻ, പി.പി രാധാകൃഷ്ണൻ, പി.കെ.അനീഷ്,എം.കെ. അബ്ദുറഹിമാൻ, പി.ബാലൻ, എം.കെ.രാമചന്ദ്രൻ, ഇ.എം. ശങ്കരൻ, മധു പുഴയരികത്ത്, എ. ടി. സി അമ്മത്, വ്യാപാരി വ്യവസായ പ്രതിനിധികളായ ഷംസുദ്ദീൻ കമ്മന, വിനോദ് വടക്കയിൽ, ജെ.എച്ച്.ഐ എ എം ഗിരിഷ് കുമാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്റ്റർ സൽന ലാൽ എന്നിവർ പ്രസംഗിച്ചു.