headerlogo
breaking

പ്രതീക്ഷയില്‍ ശാസ്ത്രലോകം; ആദിത്യ എല്‍ വണ്‍ വിക്ഷേപണം ഇന്ന്

രാവിലെ 11.50ന് ശ്രീഹരി കോട്ടയില്‍ നിന്നും പിഎസ്എല്‍വി സി 57 റോക്കറ്റിലാണ് വിക്ഷേപണം.

 പ്രതീക്ഷയില്‍ ശാസ്ത്രലോകം; ആദിത്യ എല്‍ വണ്‍ വിക്ഷേപണം ഇന്ന്
avatar image

NDR News

02 Sep 2023 08:21 AM

  ചെന്നൈ :ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ഇന്ന് വിക്ഷേപിക്കും. രാവിലെ 11.50ന് ശ്രീഹരി കോട്ടയില്‍ നിന്നും പിഎസ്എല്‍വി സി 57 റോക്കറ്റിലാണ് വിക്ഷേപണം. വിക്ഷേപണ ശേഷം 125 ദിവസം നീളുന്നതാണ് യാത്ര.

  ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോ മീറ്റര്‍ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും.ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍ 1 സഞ്ചരിക്കുക. സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തല്‍സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശ ത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.

  ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണം സമം ആകുന്ന എല്‍ 1 പോയിന്റില്‍ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ തുടര്‍ച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും. വിക്ഷേപണ ശേഷം ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്.പിന്നീട് ഓണ്‍ ബോര്‍ഡ് പ്രൊപ്പഷന്‍ സിസ്റ്റം ഉപയോഗിച്ച നാലുമാസം കൊണ്ടാണ് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍ വണ്‍ പോയിന്റിലേക്ക് എത്തുക. അഞ്ചുവര്‍ഷവും രണ്ടുമാസവു മാണ് ദൗത്യത്തിന്റെ കാലാവധി.

NDR News
02 Sep 2023 08:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents