എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് എന്നത് വ്യാജ പ്രചരണം; വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചരണത്തിൽ വഞ്ചിക്കപ്പെടരുതെന്നും മന്ത്രി.
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ് ടോപ്പ് നല്‍കുന്നുവെന്ന പ്രചരണം വ്യാജമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന പേരിലാണ് തട്ടിപ്പ്. വിദ്യാഭ്യാസ വകുപ്പിന്റേതെന്ന് തോന്നിക്കുന്ന വ്യാജ സൈറ്റ് അഡ്രസും സന്ദേശത്തില്‍ നല്‍കിയിട്ടുണ്ട്. ലാപ്‌ടോപ്പ് വേണ്ടവര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാനായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിലെ നിര്‍ദേശം. ലിങ്കില്‍ കയറുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ പേരും, വയസും ഫോണ്‍ നമ്പറും ആവശ്യപ്പെടും. പിന്നാലെ ഫോണില്‍ വരുന്ന ഒടിപി നല്‍കാനും ആവശ്യപ്പെടുന്നുണ്ട്.
ഇത് വ്യാജ പ്രചരണം ആണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തില്‍ വകുപ്പ് ഡിജിപിയ്ക്ക് പരാതി നല്‍കി', വി ശിവന്‍കുട്ടി അറിയിച്ചു.