ബൈക്ക് കമ്പി കയറ്റിയ ലോറിക്ക് പിന്നിലിടിച്ചു; 21കാരന് ദാരുണാന്ത്യം
യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പി തുളച്ചു കയറുകയറി
തൃശ്ശൂർ: മണ്ണുത്തി ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുതുക്കോട് മണപ്പാടം സ്വദേശി ശ്രദ്ധേഷ് (21) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പി തുളച്ചുകയറുകയായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് 4.15 ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയ പാതയിലായിരുന്നു അപകടം.ഉടൻ പീച്ചി പൊലീസ് സ്ഥലത്തെത്തി പൊലീസ് വാഹനത്തിൽ തന്നെ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ടാർപായ പറന്ന് പോയതിനെ തുടർന്ന് കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിർത്തിയിട്ടി രിക്കുകയായിരുന്നു. അതേസമയം വാഹനത്തിൽ ഇരുമ്പ് കമ്പികൾ പോലുള്ളവ കൊണ്ടുപോകുമ്പോൾ ഉണ്ടാകേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ വാഹനം നിർത്തിയിട്ടിരിക്കുകയാണെന്ന അപകട സൂചനയോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.