ഉള്ളിയേരിയിൽ യുവാക്കൾ ഓടിച്ചെത്തിയ ബൈക്ക് റോഡിലിട്ട് കത്തിച്ചു
രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം
ഉള്ളിയേരി: യുവാക്കൾ ഓടിച്ചു കൊണ്ടുവന്ന ബൈക്ക് റോഡിലിട്ട് അവർ തന്നെ കത്തിച്ച ശേഷം കടന്നു കളഞ്ഞു. ഉള്ളിയേരി ഈസ്റ്റ് മുക്കിലാണ് സംഭവം. ബൈക്ക് ആളിക്കത്തുന്നത് കണ്ട്ആളുകൾ എത്തുമ്പോഴേക്കും ഇവർ ഓടിപ്പോവുകയായിരുന്നു.
ആളുകൾ കണ്ടു നിൽക്കെ രാത്രി 9ന് ആയിരുന്നു സംഭവം. കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചു. നമ്പർ നമ്പർ പ്ലേറ്റ് കത്തിപ്പോയതിനാൽ വാഹനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.യുവാക്കൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.