കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
അവധി നൽകിയത് ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പശ്ചാത്തലത്തിൽ
![കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി](imglocation/upload/images/2022/Nov/2022-11-28/1669635095.webp)
വടകര: കോഴിക്കോട് ജില്ലയിൽഡി.ഡി.ഇ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് അവധി. ഹയർസെക്കണ്ടറി, വി.എച്ച്.എസ്.സി ഉൾപ്പെടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും.
പ്രധാന വേദിയായ വടകര സെയ്ന്റ് ആന്റണീസ് ഗേൾസ് സ്കൂൾ ഉൾപ്പെടെ 19 വേദികളിലായാണ് മത്സരം നടക്കുന്നത്. നവംബർ 26നാണ് മത്സരയിനങ്ങൾക്ക് തുടക്കമായത്. കലോത്സവം ഡിസംബർ ഒന്നിന് അവസാനിക്കും.