headerlogo
breaking

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടുന്നില്ല. യാത്രക്കാർ പെരുവഴിയിൽ

ഉള്ളിയേരിയിൽ ഇന്നലെ സ്വകാര്യ ബസ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം

 കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന്  സ്വകാര്യ ബസുകൾ ഓടുന്നില്ല. യാത്രക്കാർ പെരുവഴിയിൽ
avatar image

NDR News

03 Nov 2022 06:55 AM

നടുവണ്ണൂർ: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നൽ സമരം. മുന്നറിയിപ്പില്ലാത്ത സമരത്തിൽ യാത്രക്കാർ വലഞ്ഞു. ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നതിന് എത്തിയ വിദ്യാർത്ഥികളും രോഗികളും അടക്കമുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്. 

        ഉള്ളിയേരി ബസ്റ്റാൻഡിൽ വച്ച് ഇന്നലെ വൈകിട്ടുണ്ടായ അനിഷ്ട സംഭവമാണ് സമരത്തിന് കാരണമെന്ന് പറയപ്പെടുന്നു. തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ ബസുകൾ കൂട്ടമായി ഉള്ളിയേരിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പോലീസ് വന്ന് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും പരിഹാരമായില്ല. രാത്രി വൈകി വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ജീവനക്കാർ സമരം പ്രഖ്യാപിക്കുകയായിരുന്നു. സമരത്തെക്കുറിച്ച് മുന്നറിയിപ്പില്ലാത്തതിനാൽ കെഎസ്ആർടിസി കൂടുതൽ ഷെഡ്യൂളുകൾ ഓടിച്ചിട്ടില്ല. ഓടുന്ന ബസുകളിൽ യാത്രക്കാർ തിങ്ങി നിറഞ്ഞ യാത്ര ചെയ്യുകയാണ്.പ്രവർത്തി ദിവസമായതിനാൽ പെട്ടെന്നുണ്ടായ ബസ് സമരം യാത്രക്കാരെ അക്ഷരാർത്ഥത്തിൽ പെരുവഴിയിലാക്കി.

NDR News
03 Nov 2022 06:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents