മന്ത്രിസഭാ പുനഃസംഘടന; എം.ബി.രാജേഷ് മന്ത്രി , എ.എൻ.ഷംസീർ സ്പീക്കർ
തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന തീരുമാനങ്ങൾ പുറത്തുവന്നു. സ്പീക്കർ എം. ബി. രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എ.എൻ. ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്കും കൊണ്ടു വരാനാണ് തീരുമാനം. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.
എം.വി. ഗോവിന്ദന് പകരക്കാരനായാണ് എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതിനാൽ പകരം എം വി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി തീരുമാനിക്കുകയായിരുന്നു
എം.വി. ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ചു. സജി ചെറിയാന് പകരം തൽക്കാലം മന്ത്രിയില്ലെന്നാണ് തീരുമാനം.