കോഴിക്കോട് ബീച്ചില്‍ പരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബീച്ച് റോഡിൽ കർശന ഗതാഗത നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞ് ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇന്ന് രാത്രിയോടെയാണ് സംഭവം. ജനക്കൂട്ടത്തിൻ്റെ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കോഴിക്കോട് ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തിയതിനാല്‍ ബീച്ചില്‍ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പോലും ബീച്ചിലെത്തിയവരുടെ തിരക്ക് പ്രതികൂലമായതോടെ പോലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയാണ്. സമീപത്തെ കടകളും പോലീസ് അടപ്പിച്ചു. ബീച്ചിന് മുന്നിലെ റോഡിൽ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.