മുക്കത്ത് ഈദ് ഗാഹിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
മുക്കം നഫ്ന കോംപ്ലക്സിലെ സംയുക്ത ഈദ്ഗാഹിനിടെ കുഴഞ്ഞുവീഴുകയായിരുന്നു
മുക്കം: ഈദ്ഗാഹ് നമസ്ക്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. മുക്കം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല പി. ടി. ഉസ്സൻ്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. 19 വയസ്സായിരുന്നു.
മുക്കം നഫ്ന കോംപ്ലക്സിലെ സംയുക്ത ഈദ്ഗാഹിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യത്ത് നമസ്ക്കാരം വൈകിട്ട് അഞ്ചിന് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ നടക്കും.