വാല്യേക്കോട് കാർ കനാലിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പേരാമ്പ്ര: മുളിയങ്ങൽ കനാൽ റോഡിൽ കാർ കനാലിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പകൽ പന്ത്രണ്ട് മണിയോടെ മുളിയങ്ങൽ - വാല്യേക്കോട് കനാൽ റോഡിൽ കരിങ്ങാറ്റി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
വാല്യേക്കോട് പുത്തലത്ത് ശ്രീധരൻ നായർ, എം. ടി. മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കെ.എൽ. 56 എം. 2661 നമ്പർ ആൾട്ടോ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുകൾ ഭാഗം പൂർണമായും തകർന്നു.