കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ ബസ്സ് പണിമുടക്ക് പിന്‍വലിച്ചു
ബസ്സ് ഓണേഴ്സ് ഡിവൈഎസ്പിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

പേരാമ്പ്ര: മൂന്നു ദിവസമായി തുടരുന്ന കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ ബസ്സ് പണിമുടക്ക് പിന്‍വലിച്ചു. ബസ്സ് ഉടമകളും ഡിവൈഎസ്പിയുമായി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് നടപടി.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് ഡ്യൂട്ടിയിലായതിനാല്‍ ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുമെന്നാണ് ഉറപ്പ് നൽകിയത്. ബസ്സ് ഓണേഴ്‌സ് പ്രസിഡന്റ് ബി. ടി. സി. വീരാന്‍, സെക്രട്ടറി എ. സി. ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
മൂന്ന് ദിവസമായി തുടരുന്ന പണിമുടക്കിൽ തിരക്കേറിയ കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ യാത്രക്കാർ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ബസ് സമരം വൻ ജനരോക്ഷമാണ് സൃഷ്ടിച്ചത്.