headerlogo
breaking

എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനത്തിൽ നേരിയ കുറവ്

വിജയ ശതമാനം 99.26 ശതമാനം; 44,363 ഫുൾ എ പ്ലസ്

 എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനത്തിൽ നേരിയ കുറവ്
avatar image

NDR News

15 Jun 2022 03:38 PM

തിരുവനന്തപുരം: 2021-22 വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.26 ശതമാനം പേർ വിജയിച്ചു. വിജയശതമാനത്തിൽ നേരിയ കുറവുണ്ടായി. 4,23,303 പേർ ഉപരിപഠനത്തിന് അർഹത നേടി. ഇന്ന് 4 മണി മുതൽ ഫലം വെബ്സൈറ്റിൽ ലഭ്യമാകും. ഫലം examresults.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

      വിജയിച്ചവരിൽ 44,363 പേർക്കാണ് മുഴുവൻ വിഷയത്തിലും എപ്ലസ് നേടാനായത്. കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർഥികളുടെ മൂന്നിലൊന്ന് ശതമാനം പേർക്ക് മാത്രമാണ് ഈ വർഷം നേട്ടം കരസ്ഥമാക്കാനായത്. സംസ്ഥാനത്ത് ആകെ 2134 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. 

      ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ്. 99.76 ശതമാനം പേരും പരീക്ഷയിൽ വിജയിച്ചു. അതേസമയം കുറഞ്ഞ വിജയം വയനാട് ജില്ലയിലാണ്. കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ എപ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. പുനർമൂല്യ നിർണ്ണയത്തിന് നാളെ മുതൽ ജൂൺ 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂലൈയിൽ നടക്കും. 

NDR News
15 Jun 2022 03:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents