തൃക്കാക്കരയിൽ വോട്ടെണ്ണൽ ആരംഭിച്ചു
ആദ്യ ഫല സൂചനകളിൽ യുഡിഎഫിന് നേരിയ ലീഡ്
തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ലീഡ് ചെയ്യുകയാണ്. യുഡിഎഫ് 490, എൽഡിഎഫ് 423, എൻഡിഎ 61 എന്നിങ്ങനെയാണ് വോട്ടുകളുടെ എണ്ണം. എൻഡിഎയ്ക്ക് നിലവിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. ആകെ പത്തു പോസ്റ്റൽ വോട്ടുകളിൽ ആറ് വോട്ടുകളും യുഡിഎഫ് സ്വന്തമാക്കി. നാല് വോട്ടുകൾ എൽഡിഎഫ് നേടിയപ്പോൾ എൻഡിഎയ്ക്ക് വോട്ടുകൾ ഒന്നും ലഭിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ എണ്ണുന്നത് യുഡിഎഫിന് സ്വാധീനം ഉള്ള മേഖലകളിലാണ്.