പഞ്ചായത്തിലെ ഭരണസമിതിക്കും ജീവനക്കാർക്കും നടുവണ്ണൂരിൽ പൗരസ്വീകരണം
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി നിർവ്വഹണത്തിൽ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടിയ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതിക്കും ജീവനക്കാർക്കും നടുവണ്ണൂരിൽ പൗരസ്വീകരണമൊരുക്കി. ചടങ്ങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി എംഎൽഎ അഡ്വ: കെ. എം. സച്ചിൻ ദേവ് അദ്ധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. ടി. അനിത, ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, സി.ഡി.എസ് ചെയർപേഴ്സൺ യശോദ തെങ്ങിട എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി. എം. ശശി സ്വാഗതവും ഗ്രാമപഞ്ചായത്ത് ആസൂത്രണ കമ്മിറ്റി ചെയർപേഴ്സൺ അച്ചുതൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി. പി.ദാമോദരൻ മാസ്റ്റർ, നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറി ഷിബിൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ സി. എം. ശ്രീധരൻ മാസ്റ്റർ, പി. ആദർശ് മാസ്റ്റർ, അശോകൻ പുതുക്കുടി, ഇ. അഹമ്മദ് മാസ്റ്റർ, സ്വാഗത സംഘം ചെയർമാൻ നാരായണൻ മാസ്റ്റർ, സി. കെ. അമ്മദ് കുട്ടി മാസ്റ്റർ, സി. സത്യപാലൻ, ചന്ദ്രൻ മലബാർ, ഹസ്സൻ കോയ മണാട് എന്നിവർ പങ്കെടുത്തു.