അമേരിക്കയിൽ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ ഇരുപത്തിയൊന്ന് പേർ മരിച്ചു
18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്

അമേരിക്ക :അമേരിക്കയിൽ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ 21 പേർ മരിച്ചു. 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത് . ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളിൽ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. 18കാരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു.ഇയാളെ പോലീസ് വെടിവച്ചു കൊന്നു.
കൈത്തോക്ക് ഉപയോഗിച്ചാണ് ഇയാൾ വെടിവെച്ചത് . രണ്ട് കുട്ടികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു . ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റതായി പൊലീസ് അറിയിച്ചു.