headerlogo
breaking

പ്ലസ് ടു കെമിസ്ട്രി ഉത്തര സൂചിക പുന:പ്രസിദ്ധീകരിച്ചു; മൂല്യനിർണയം നാളെ മുതൽ ആരംഭിക്കും

ഉത്തരസൂചികയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചതിനെ തുടർന്നാണ് ഈ നടപടി.

 പ്ലസ് ടു കെമിസ്ട്രി ഉത്തര സൂചിക പുന:പ്രസിദ്ധീകരിച്ചു; മൂല്യനിർണയം നാളെ മുതൽ ആരംഭിക്കും
avatar image

NDR News

03 May 2022 10:41 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി രണ്ടാംവർഷ കെമിസ്ട്രി പരീക്ഷയുടെ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം നാളെ മുതൽ മൂല്യനിർണയം പുനരാരംഭിക്കും.    
14 ജില്ലകളിലെയും അധ്യാപകരെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ  ഉത്തരസൂചികയ്ക്ക് പകരം ചോദ്യകർത്താവിന്റെ  ഉത്തരസൂചിക ക്യാമ്പുകളിൽ നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു അധ്യാപകരുടെ ബഹിഷ്കരണം. 

         ഏപ്രിൽ 28 ,29 ,30 തീയതികളിൽ നടക്കേണ്ട മൂല്യനിർണ്ണയമാണ് അധ്യാപകർ ബഹിഷ്ക്കരിച്ചത്. ഇതിനെ തുടർന്നാണ് ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡ്  പുന:പരിശോധനയ്ക്ക് തയ്യാറായത്. അധ്യാപക സമിതി തയ്യാറാക്കിയ ഉത്തര സൂചിക അനർഹമായി മാർക്ക് നൽകുന്നതാണെന്ന് കണ്ടെത്തിയതിനാൽ തയ്യാറാക്കിയ അധ്യാപകർക്ക് മെമ്മോ നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.

       പുതുക്കിയ ഉത്തര സൂചികപ്രകാരം നാളെ രാവിലെ മുതൽ മൂല്യനിർണയം പുനരരംഭിക്കേണ്ടതാണെന്നും നിശ്ചയിക്കപ്പെട്ട മുഴുവൻ അധ്യാപകരും മൂല്യനിർണ്ണയ ക്യാമ്പിൽ എത്തിച്ചേരേണ്ടതാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.

NDR News
03 May 2022 10:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents