headerlogo
breaking

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ഇരട്ട ഗോളോടെ രണ്ടാം ജയം

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം തകർത്തത്.

 സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് ഇരട്ട ഗോളോടെ രണ്ടാം ജയം
avatar image

NDR News

18 Apr 2022 11:14 PM

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് തിളങ്ങുന്ന രണ്ടാം ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം തകർത്തത്. കേരളത്തിനായി പി എനൗഫലും, ജെസിനുമാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോളുകൾ ഒന്നും ഇല്ലാതെ നീങ്ങിയപ്പോൾ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.

    രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച കേരളത്തിനായി  നൗഫലാണ് ആദ്യ ഗോൾ നേടിയത്.  93-ാം മിനിറ്റിൽ ജെസിനും ലക്ഷ്യം കണ്ടു. ഈ  വിജയത്തോടെ കേരളം സെമി ഫൈനൽ പ്രതീക്ഷകൾ സജീവമായി.

NDR News
18 Apr 2022 11:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents