നിരക്ക് വർധിപ്പിക്കും; സ്വകാര്യ ബസ് സമരം പിൻവലിച്ചു
മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്.
തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയും ഗതാഗതമന്ത്രി ആൻ്റണി രാജുവും ബസ്സുടമകളുമായി ചർച്ച നടത്തി. യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം നൽകിയെന്നാണ് സൂചന. എന്നാൽ നിരക്ക് വർധന എപ്പോൾ നടപ്പാക്കുമെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.