നന്തിയില്‍ എസ്.കെ.എസ്.എസ്.എഫ്.പ്രവര്‍ത്തകന്‍ ഇന്ന് അപകടത്തില്‍ മരിച്ചു
ചാലിയത്ത് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മീറ്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു
കൊയിലാണ്ടി: നന്തിക്ക് സമീപം ഇരുപതാം മൈലിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. വൈക്കിലശ്ശേരിയില്‍ താമസിക്കുന്ന വടകര താഴെ അങ്ങാടി കോതി ബസാറിലെ മുല്ലകത്ത് വളപ്പില്‍ ബാവയുടെ മകനും എസ്.കെ.എസ്.എസ്.എസ്.എഫ്.പ്രവര്‍ത്തകനുമായ ഹാരിസ് (36) ആണ് മരിച്ചത്.സുപ്രഭാതം ദിന പത്രം ഏജന്റുമായിരുന്നു. കൂടെയുണ്ടായിരുന്ന എസ്.കെ.എസ്.എസ്എഫ് വടകര വിഖായ അംഗവും എസ്.കെ.എസ്.എസ്.എഫ്. ജില്ല സമിതി അംഗവുമായ ശുഹൈബിന് പരിക്കേറ്റു.ഇയാളെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ എട്ടേമുപ്പതോടെയാണ് അപകടമുണ്ടായത്.അപകടത്തിനു ശേഷം പിക്കപ്പ് വാഹനം നിര്‍ത്താതെ പോയി.ഇന്ന് ചാലിയത്ത് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മീറ്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു ഇരുവരും.ഇരുവരും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിന് പിറകില്‍ പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തെ തുടര്‍ന്ന് ഇന്നു നടക്കേണ്ടിയരുന്ന എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ മീറ്റ് മാറ്റിവച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉള്ളത്. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. വടകരക്കടുത്ത വൈക്കിലിശ്ശേരി റോഡിലെ സിദ്ദീഖ് പളളിക്ക് സമീപമാണ് ഹാരിസ് താമസിക്കുന്നത്. മൂന്നുമാസം മുമ്പാണ് പുതിയവീട്ടിലേക്കു താമസം മാറിയത്.