headerlogo
breaking

വ്യാപാരി വ്യവസായി നേതാവ് ടി. നസിറുദ്ദീൻ അന്തരിച്ചു

അസുഖബാധിതനായി ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം.

 വ്യാപാരി വ്യവസായി നേതാവ്  ടി.  നസിറുദ്ദീൻ അന്തരിച്ചു
avatar image

NDR News

10 Feb 2022 11:23 PM

കോഴിക്കോട്  : വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ്  ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ് ച രാത്രി 10.30 ഓടെയാണ്  മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ് .

ഭാരത്  വ്യാപാരസമിതി അംഗം, വാറ്റ്  ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ്  ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക്  ചെയർമാൻ ഷോപ്  ആന്‍റ്  കൊമേഴ് സ്യൽ എസ്റ്റാബ്ലിഷ് മെന്‍റ്  ക്ഷേമ നിധി ബോർഡ്  മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .


1944 ഡിസംബർ 25 ന്  കോഴി ക്കോട്  കൂടാരപ്പുരയിൽ ടി.കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തൈ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ് ലാം എൽ.പി. സ് കൂൾ, മലബാർ ക്രിസ്ത്യൻ കോളജ്  ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ്  വ്യാപാരമേഖലയിലേക്ക്  കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ് സ്  ഉടമയായിരുന്നു.

1980ൽ മലബാർ ചേംബർ ഓഫ്   കൊമേഴ് സ്  ജനറൽ സെക്രട്ടറിയായാണ്  സംഘടനപ്രവർത്തനത്തിന്  തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്‍റ്  ആയി. 1985ൽ സംസ് ഥാന ജനറൽ സെക്രട്ടറിയായി. കേരളത്തിൽ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക്  ശക് തമായ നേതൃത്വം നൽകിയ അനിഷേധ്യ നേതാവാണ്  ടി. നസിറുദ്ദീൻ.

NDR News
10 Feb 2022 11:23 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents