കോവിഡ് നിയന്ത്രണ ദിനത്തില്‍ നടുവണ്ണൂരില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്
അമിതവേഗം വിനയായി; ബൈക്ക് യാത്രികരുടെ കാല്പാദം ഇടിയേറ്റ് ചിതറി
![കോവിഡ് നിയന്ത്രണ ദിനത്തില്‍ നടുവണ്ണൂരില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക് കോവിഡ് നിയന്ത്രണ ദിനത്തില്‍ നടുവണ്ണൂരില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്](imglocation/upload/images/2022/Jan/2022-01-30/1643520805.webp)
നടുവണ്ണൂര്‍. കോവിഡ് പ്രമാണിച്ച് പ്രത്യേകം നിയന്ത്രണങ്ങളുള്ള ഇന്ന് നടുവണ്ണൂര്‍ ടൗണില്‍ ബൈക്ക് ജീപ്പില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായ പരുക്ക്. സംസ്ഥാന പാതയില്‍ നടുവണ്ണൂര്‍ ജുമാഅത്ത് പള്ളിയ്ക്ക് മുമ്പില്‍ രാവിലെ പത്ത് മണിയോടെയാണ് സംഭവം.ബൈക്ക് യാത്രികരായ നടുവണ്ണൂര്‍ സ്വദേശി ചെറായി താഴെ നൗഷാദ് മകന്‍ ഫലാഹ് (22), മന്ദങ്കാവ് സ്വദേശി സോജു എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.നടുവണ്ണൂരിലെ മത്സ്യ വില്പനക്കാരനായിരുന്ന പരേതനായ ചെറായി താഴെ കുഞ്ഞു സൂപ്പിയുടെ പേരക്കുട്ടിയാണ് ഫലാഹ്.
പേരാമ്പ്രഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്. 10 ജി. 4788 ജീപ്പില്‍ എതിര്‍ വശത്ത് നിന്ന് വന്ന കെ.എല്. 77 -8440 ബൈക്ക് ഇടിക്കുകയായിരുന്നു.അമിത വേഗതയിലായിരുന്ന ബൈക്ക് തെറ്റായ വശത്തു കൂടി കയറി ജീപ്പില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. നടുവണ്ണൂര്‍ ടൗണില്‍ നാല്പത് വര്‍ഷമായി ടാക്സി ഓടിക്കുന്ന ടി.പി. ബാലന്‍ ആണ് ജീപ്പ് ഓടിച്ചിരുന്നത്. സംഭവ സമയത്ത് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ റോഡില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ ചിലരാണ് പരുക്കേറ്റവരെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയത്.പരുക്കേറ്റയാളുടെ പാദത്തിന്റെ അസ്ഥിയുടെയും മാംസത്തിന്റെയും അവശിഷ്ടങ്ങള്‍ റോഡില്‍ ചിതറിക്കിടന്നത് ഭയാനകമായ കാഴ്ചയായി.മൊടക്കല്ലൂര്‍ ആശുപത്രിയിലാണ് പരിക്കേറ്റവരെ ആദ്യം പ്രവേശിപ്പിച്ചത്. പരിസരത്തുണ്ടായിരുന്ന ഏതാനും യുവാക്കളാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്.തുടര്‍ന്ന് ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് സ്ഥലത്തെത്തി. പിന്നീട് ബാലുശ്ശേരി പോലീസും സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.