headerlogo
breaking

സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടച്ചിടും; ഒൻപത് വരെ ക്ലാസുകൾക്ക് അവധി

ഫെബ്രുവരി അഞ്ച് വരെ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്നും യോഗ തീരുമാനം

 സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടച്ചിടും; ഒൻപത് വരെ ക്ലാസുകൾക്ക് അവധി
avatar image

NDR News

14 Jan 2022 04:27 PM

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ പാശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഭാഗികമായി അടച്ചിടും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളാണ് അടച്ചിടുക. ഈ മാസം ഇരുപത്തിയൊന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ടാവില്ല. പകരം ഇവർക്ക് ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും.

       ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി ചേർന്ന അവലോകന യോഗത്തിൻ്റേതാണ് തീരുമാനം. 15 മുതൽ 18 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കാനും തീരുമാനമായി. സ്കൂളുകൾ അടച്ചിടാനുള്ള തിയതി സംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാവും.

      സർക്കാർ,  അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പരിപാടികൾ ഓൺലൈൻ ആയി നടത്താനും നിർദേശം നൽകി. സംസ്ഥാനത്ത് രാത്രികാല കർഫ്യൂയും വാരാന്ത്യ അടച്ചിടലും ഏർപ്പെടുത്തില്ല. ഫെബ്രുവരി അഞ്ച് വരെ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകില്ലെന്നും യോഗം തീരുമാനിച്ചു.

NDR News
14 Jan 2022 04:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents