headerlogo
breaking

ജില്ലയിൽ കോവിഡ് കേസുകളിൽ വർധന; ഇന്ന് 580 പേർ‍ക്ക് രോഗബാധ

268 പേർക്ക് രോഗമുക്തി, ടി.പി.ആര്‍ 9.86 ശതമാനം

 ജില്ലയിൽ കോവിഡ് കേസുകളിൽ വർധന; ഇന്ന് 580 പേർ‍ക്ക് രോഗബാധ
avatar image

NDR News

08 Jan 2022 10:00 PM

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 580 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 568 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 3 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  

     ഇരുപത്തിനാല് മണിക്കൂറിൽ 5,972 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിൽ ചികിത്സയിലായിരുന്ന 268 പേര്‍ കൂടി രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.86 ശതമാനമാണ്. 

     രോഗം സ്ഥിരീകരിച്ച് 3,877 പേർ ചികിത്സയിലുണ്ട്. ആകെ 15,995 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . 4,495 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

NDR News
08 Jan 2022 10:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents