headerlogo
breaking

പേരാമ്പ്ര ഹൈസ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു

ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി

 പേരാമ്പ്ര ഹൈസ്കൂൾ കോമ്പൗണ്ടിനുള്ളിൽ കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റു
avatar image

NDR News

06 Jan 2022 10:15 PM

പേരാമ്പ്ര: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റ ഏഴു വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് നായയുടെ കടിയേൽക്കുകയായിരുന്നു. ആറു പേർക്ക് സ്കൂൾ കോമ്പൗണ്ടിൽ വെച്ചും ഒരാൾക്ക് പുറത്ത് വെച്ചുമാണ് കടിയേറ്റത്. 

       സാരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് അഞ്ചുപേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർക്ക് പ്രാഥമിക ചികിത്സയും കുത്തിവെപ്പുമടക്കം നൽകി വീട്ടിലേക്ക് അയച്ചു.

      കോവിഡ് കാലത്ത് സ്കൂൾ പരിസരത്ത് നായകൻ ക്യാമ്പ് ചെയ്തിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പഞ്ചായത്തിന് പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടയില്ലെന്നാണ് റിപ്പോർട്ട്. സ്കൂളിന് സമീപ പ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം ഏറിവരികയാണ്.

NDR News
06 Jan 2022 10:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents