സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ അലർട്ട് പുതുക്കിയാണ് ഇപ്പോൾ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
ഇന്ന് തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. നാളെ വടക്കൻ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മത്സ്യ ബന്ധനത്തിന് നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിൽ ഇന്നും നാളെയും രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തദ്ദേശ സ്ഥാപന ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.