headerlogo
breaking

നടുവണ്ണൂര്‍ തോട്ടുമൂലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

തോട്ടുമൂലയില്‍ സാമൂഹ്യ രോഗ്യകേന്ദ്രത്തിന് സമീപം റോഡിലുള്ള വളവിലാണ് അപകടമുണ്ടായത്.

 നടുവണ്ണൂര്‍ തോട്ടുമൂലയില്‍  ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
avatar image

NDR News

14 Nov 2021 10:37 PM

നടുവണ്ണൂര്‍. നടുവണ്ണൂര്‍ കാവുന്തറ റോഡില്‍ ചീരക്കോട് താഴെ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ബൈക്ക് യാത്രികരായ കുടുംബത്തിനാണ് പരിക്കേറ്റത്. ഇവരെ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്ടേക്ക് കൊണ്ട് പോയി. ഇന്ന് വൈകീട്ടാണ് സംഭവം.

     തോട്ടുമൂലയില്‍ സാമൂഹ്യ രോഗ്യകേന്ദ്രത്തിന് സമീപം റോഡിലുള്ള വളവിലാണ് അപകടമുണ്ടായത്. നരക്കോട് ഭാഗത്ത് നിന്ന് വന്ന ബൈക്ക് തളിയാറമ്പത്ത് വീട്ടിലേക്ക് പോകുകയായിരുന്ന കാറുമായാണ് ഇടിച്ചത്. ഇടിയ്ക്ക് ശേഷം ബൈക്ക് റോഡരികിലെ കിടങ്ങിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ബൈക്കില്‍ ‍ ഉമ്മയും മകനുമാണ് യാത്ര ചെയ്തത്.

     കാറില്‍ വന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കയറ്റം ഇറങ്ങി വരുമ്പോഴുള്ള കൊടും വളവായ ഇവിടെ നിരന്തരമായ അപകടങ്ങള്‍ ഉണ്ടാവുന്ന സ്ഥലമാണ്. ഇവിടെ അപായ സൂചന നല്‍കുന്ന ബോര്‍ഡുകളെങ്കിലും ‍ സ്ഥാപിക്കണമെന്ന് വളരെക്കാലമായി ജനങ്ങള്‍ അവശ്യപ്പെടുന്നുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

NDR News
14 Nov 2021 10:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents