വിദ്യാർഥിനി അപകടത്തിൽ മരിച്ച സംഭവം: നാളെ സെൻ്റ് ഫ്രാൻസിസ് ഹൈസ്കൂളിന് അവധി
നാളെ പതിനൊന്നു മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും

പേരാമ്പ്ര: ഇന്ന് അപകടത്തിൽ പെട്ട് മരണമടഞ്ഞ വിദ്യാർഥിനിയോടുള്ള ആദര സൂചകമായി നാളെ പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് സ്ക്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
ഇന്ന് പകൽ പന്ത്രണ്ട് മണിയോടെയാണ് സ്കൂളിലെ പത്താം തരം വിദ്യാർഥിനി അഹല്യ കൃഷ്ണ വാഹനാപകടത്തിൽ മരണമടഞ്ഞത്. വിദ്യാർഥിനി സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ കണ്ടെയ്നർ ലോറിക്കടിയിൽ പെടുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന അഹല്യ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.
അപകടത്തിൽ മരണമടഞ്ഞ അഹല്യ കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ 11 മണിക്ക് സെൻ്റ് ഫ്രാൻസിസ് ഹൈ സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് കടിയങ്ങാട്ടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
പ്രമുഖ കോൺഗ്രസ് പ്രവർത്തകനും ഡിസിസി സെക്രട്ടറിയുമായ സത്യൻ കടിയങ്ങാടിൻ്റെ മകളാണ് അഹല്യ. മാതാവ് ജയലക്ഷ്മി. സഹോദരൻ ആദിത്യൻ.