headerlogo
breaking

കേരഫെഡ് തൊഴിലാളി സമരം ഒത്തുതീർന്നു; ആവശ്യങ്ങൾ പരിഗണിക്കുമെന്ന് രേഖാമൂലം ഉറപ്പ്

തിരുവനന്തപുരത്ത് വച്ച് കൃഷി വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ നേതാക്കളുമായും കേരാഫെഡ് മാനേജ്മെൻറുമായും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്

 കേരഫെഡ് തൊഴിലാളി സമരം ഒത്തുതീർന്നു; ആവശ്യങ്ങൾ പരിഗണിക്കുമെന്ന് രേഖാമൂലം ഉറപ്പ്
avatar image

NDR News

29 Oct 2021 09:57 PM

നടുവണ്ണൂർ: പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ലീവ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരാഫെഡിലെ തൊഴിലാളി യൂണിയനുകൾ സംയുക്തമായി നടത്തിവന്ന  പണിമുടക്ക് സമരം പിൻവലിച്ചു. ഇന്ന് തിരുവനന്തപുരത്ത് വച്ച് കൃഷി വകുപ്പ് മന്ത്രിയുടെ അദ്ധ്യ ക്ഷതയിൽ യൂണിയൻ നേതാക്കളുമായും കേരാഫെഡ് മാനേജ്മെൻറുമായും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. 

          ചർച്ചയിൽ കൈക്കൊണ്ട തീരുമാനങ്ങൾ:- കേര ഫെഡിൽ നടപ്പാക്കിയ 10-ാം ശമ്പള പരിഷ്ക്ക രണം സാധൂകരിക്കാനാവശ്യമായ  പ്രൊപ്പോസൽ ആവശ്യമായ രേഖകൾ സഹിതം 2021 നവംബർ 5-ാം തീയതിക്കകം കേരാഫെഡ് മാനേജ്മെൻ്റ് സർക്കാരിലേക്ക് സമർപ്പിക്കും. ഈ പ്രൊപ്പോസൽ ലഭ്യമായി രണ്ട് മാസത്തിനകം ആവശ്യമായ നിയമ നടപടികൾ പൂർത്തീകരിച്ച് ക്യാബിനറ്റ് തീരുമാന ത്തിനനുസരിച്ച് നടപ്പാക്കുന്നതാണ്. പതിനൊന്നാം ശമ്പള പരിഷ്കരണം സംബന്ധിച്ച പ്രൊപ്പോസൽ ഇതേ സമയം തയ്യാറാക്കാനുള്ള നടപടികളും മാനേജ് ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.

     പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിൽ വരുന്നത് വരെ ജീവന ക്കാർക്ക് ഇടക്കാലാശ്വാസത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. ഇത് സംബന്ധമായ തീരുമാനം കേരഫെഡ് 
 ഡയറക്ടർ ബോർഡ് കൈക്കൊള്ളേണ്ടതാണ്.പി. എസ്.സി യുടെ പരിഗണനക്കായി അയച്ചിരിക്കുന്ന കരട് നിയമന ചട്ടത്തിലെ അന്തിമ ഉപദേശത്തിനു വിധേയമായി കേരഫെഡിലെ സ്ഥിരം ജീവനക്കാർക്ക് ഉയർന്ന തസ്തികയിലെ ഒഴിവുകൾക്ക് അനുസൃതമായി ഒരു തസ്തിക കയറ്റം നൽകുന്നതും  തസ്തിക കയറ്റം അന്തിമ നിയമന ചട്ടങ്ങൾക്ക് വിധേയമായി ക്രമീകരിച്ചു നൽകുന്നതുമാണ് .ഇക്കാര്യത്തിൽ കേരഫെഡ് ഭരണ സമിതി ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളേണ്ടതാണ്.

    ലീവ് ഏകീകരണം സംബസിച്ച് സർക്കാരിൽ നിന് ലഭ്യമായ വിവരങ്ങൾ രേഖപ്പെടുത്തി ആവശ്യമായ ശുപാർശകൾ സഹിതം മുഖ്യമന്ത്രിക്ക് നവംബർ 1ന് സമർപ്പിക്കും. ഉത്തരവിന് വിധേയമായി ആവശ്യമായ നടപടികൾ കൈക്കൊള്ളും.
     ഒത്തു തീർപ്പ് ചർച്ചയുടെ പശ്ചാത്തലത്തിൽ തൊഴിലാളിസംഘടനകൾ കഴിഞ്ഞ 25 ദിവസമായി നടത്തിവന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. കഴിഞ്ഞ അഞ്ചാം തിയ്യതി മുതൽ ആരംഭിച്ച സമരത്തെ തുടർന്ന് കേരഫെഡിന്റെ കരുനാഗപ്പള്ളി, നടുവണ്ണൂർ കേന്ദ്രങ്ങളും സ്ഥാപനങ്ങളും ഒരു മാസത്തോളമായി അടഞ്ഞ് കിടക്കുകയായിരുന്നു.

NDR News
29 Oct 2021 09:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents