അസമിൽ മരണമടഞ്ഞ കരസേന ലെഫ്റ്റനൻ്റിനെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു
തിക്കോടി : കരസേന ലഫ്റ്റനൻ്റ് അസാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പള്ളിക്കര സ്വദേശി താഴെ ഇല്ലത്ത് സന്തോഷ് കുമാറാ (48)ണ് മരിച്ചത്. ഈ മാസം 31 ന് വിരമിക്കാനിരിക്കെയാണ് അന്ത്യം.
മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല, കെ. മുരളീധരൻ എംപി എന്നിവർ അന്തിമോപചാരമർപ്പിച്ചു.
കുഞ്ഞിരാമൻ നായരുടെയും ശാന്തയുടെയും മകനാണ് സന്തോഷ്. ഭാര്യ സിന്ധു. മക്കൾ : ശലഭ, ശ്രാവൺ. സഹോദരൻ പ്രശാന്ത് (ഇറിഗേഷൻ, കൊയിലാണ്ടി)