ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് : സ്നേഹ ഭവനം പദ്ധതിക്ക് താമരശ്ശേരിയിൽ തുടക്കം
പദ്ധതിയുടെ തറക്കല്ലിടൽ കർമം ലിൻ്റോ ജോസഫ് എംഎൽഎ നിർവഹിച്ചു

താമരശ്ശേരി : സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് താമരശ്ശേരി ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്നേഹഭവനം പദ്ധതിയുടെ തറക്കല്ലിടൽ തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കുളത്തൂർ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അയിഷക്കുട്ടി സുൽത്താൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി ഡിഇഒ ജ്യോതി ഭായ് പ്രോജക്ട് അവതരിപ്പിച്ചു. കെഎസ്ബിജി താമരശ്ശേരി ജില്ലാ സെക്രട്ടറി വി ടി ഫിലിപ്പ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, വാർഡ് മെമ്പർ ശ്രീജ ബിജു എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ഇതോടൊപ്പം ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ സംസ്ഥാന - ജില്ലാ - ലോക്കല്‍ ഭാരവാഹികളും ചടങ്ങില്‍ സംസാരിച്ചു.