ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് : സ്നേഹഭവനം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ
ലിൻ്റോ ജോസഫ് എംഎൽഎ പദ്ധതിയുടെ തറക്കല്ലിടും

താമരശ്ശേരി : പ്രതിസന്ധികളുടെ വർത്തമാന കാലഘട്ടത്തിൽ സന്നദ്ധ മേഖലയിലെ ഇടപെടലുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷൻ 2021-26. ഇതിൻ്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന ഗൃഹനിര്‍മ്മാണ പദ്ധതിയായ "സ്നേഹഭവനം" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2021 ഒക്ടോബര്‍ 9 ന് കാലത്ത് 9.30ന് തിരുവമ്പാടി എം. എല്‍. എ. ലിന്‍റോ ജോസഫ് നിര്‍വ്വഹിക്കും.
ഓരോ സബ്ജില്ലയിലും ഒരു വീടെങ്കിലും നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. താമരശ്ശേരി ജില്ലയിലെ പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി, താമരശ്ശേരി, കുന്നമംഗലം, മുക്കം ലോക്കലുകളില്‍ വീടുകളുടെ നിർമ്മാണം ഉടന്‍ ആരംഭിക്കും. നടുവണ്ണൂർ പഞ്ചായത്തിലും പദ്ധതിയുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 2 ന് തിരുവനന്തപുരത്ത് വെച്ചു നിര്‍വ്വഹിച്ചു.